Wednesday, December 1, 2010

ഓര്‍മ്മകള്‍ക്ക് ആശുപത്രിമണം...


മരുന്നു കുറിക്കാന്‍ മാത്രം പേന എടുക്കുന്ന ഡോക്ടര്‍മാര്‍ ആണധികം. പുനത്തില്‍ കുഞ്ഞബ്ദുള്ള, വല്യത്താന്‍ സാര്‍ ഇവരെ ഒന്നും മറന്നുകൊണ്ടല്ല പറയുന്നത് എങ്കിലും... ഒരു ഡോക്ടര്‍ക്ക് ഓര്‍ക്കാന്‍ എന്തൊക്കെയാണ്.... ഞാന്‍ ഇവിടെ പറയുന്നതിനേക്കാള്‍ സുന്ദരവും ശക്തവും ആയ ഓര്‍മ്മകള്‍ എല്ലാ ഡോക്ടര്‍ മാര്‍ക്കും ഉണ്ടാകും. മറ്റുള്ളവരോട് പറയാനോ എഴുതാനോ ഉള്ള സമയം കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രയാസമേറിയ കാര്യം. ഒരു വൈദ്യ വിദ്യാര്‍ഥി ആയിരുന്ന കാലം മുതലുള്ള ചെറു ചെറു ഓര്‍മ്മകള്‍ ആണ് ഞാന്‍ ഇവിടെ കുറിക്കുന്നത്. വേദന വിരിച്ച വഴികളിലൂടെ ഞാന്‍ നടന്ന പത്തിലേറെ വര്‍ഷങ്ങള്‍. ഓര്‍ക്കാന്‍ എന്തൊക്കെ. എത്ര മുഖങ്ങള്‍. ശബ്ദങ്ങള്‍. എല്ലാം ഒന്നും പകര്‍ത്ത്താനാകില്ല. എങ്കിലും ചിലത്. ഓര്‍മ്മയില്‍ ഉരുകി ചേര്‍ന്നു പോയ ചില അനുഭവങ്ങള്‍ ഞാന്‍ ഇവിടെ വരച്ചിടട്ടെ. അവ മറവിയില്‍ ആണ്ടു പോകുന്നതിനു മുന്‍പ്....

7 comments:

  1. ചിത്രങ്ങള്‍ക്കു പുറമേ എഴുത്തിന്റെ ലോകത്തേയ്ക്കു കൂടി സ്വാഗതം പറയുന്നു...


    ഒരു സാധാരണക്കാരനു പോലും പറയാനും ഓര്‍ക്കാനും ഏറെയുണ്ടെന്നിരിയ്ക്കേ ഒരു ഡോക്ടര്‍ കൂടിയാകുമ്പോള്‍ എത്രയെത്ര അനുഭവങ്ങളാകും പങ്കു വയ്ക്കാനാകുക എന്നത് ഊഹിയ്ക്കാവുന്നതേയുള്ളൂ... സമയം പോലെ എല്ലാം കുറിച്ചിടൂ...

    ആശംസകള്‍!

    [പാരസെറ്റമോള്‍ ഒന്നും വേണ്ട കേട്ടോ]

    ReplyDelete
  2. സ്നേഹാശംസകളെന്നും.

    ReplyDelete
  3. ശ്രീ...
    നന്ദി. എഴുതണം എന്നാണു ആഗ്രഹം... സമയം അനുവദിക്കുമോ എന്നറിയില്ല....
    :)

    ReplyDelete
  4. പാരസിടമോളിന് (ഇവിടെ പനഡോള്‍ ആണ് കേട്ടോ) വേദന അകറ്റാന്‍ മാത്രം അല്ല ചിരിപ്പിക്കാനും കഴിയും എന്ന് മനസ്സിലായി..കമന്റ്‌ പിന്നെ ഇടാം..
    ഈ സ്വാഗത വചനത്തിനു ഒരു നാരങ്ങ മിട്ടായി ഫ്രീ അങ്ങോട്ട്‌..

    ReplyDelete
  5. yesteray also i commented.that dissappeared.
    pls send me your mail id to vcva2009@gmail.com

    ReplyDelete
  6. ബ്ലോഗിലായത് കൊണ്ട് വായിക്കാന്‍ പറ്റും; പ്രിസ്ക്രിപ്ഷന്‍ എഴുതുന്നത് പോലെ വല്ല കടലാസിലുമായിരുന്നെങ്കില്‍......(ഡോക്ടര്‍മാരുടെ കുറിപ്പടി എഴുത്തിനെപ്പറ്റി വായിച്ചിട്ടുള്ള ഫലിതങ്ങളോട് കടപ്പാട്)

    ReplyDelete

സത്യസന്ധമായി അഭിപ്രായം പറഞ്ഞാല്‍ ഒരു പാരസെറ്റമോള്‍ ഗുളിക ഫ്രീ....